ക്രിസ്മസ് ദിനത്തില്‍ സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. കൊച്ചിയിലും കോഴിക്കോടും കൊല്ലത്തും ഉണ്ടായ അപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. കൊല്ലത്ത് കുണ്ടറയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 2 പേരാണ് മരിച്ചത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കളാണ് സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. പെരുമ്പുഴ സൊസൈറ്റിമുക്കില്‍ ഉണ്ടായ അപകടത്തില്‍ കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്ത് ദേശീയപാതയിൽ അങ്കമാലി മോണിങ് സ്റ്റാർ കോളജിനു മുന്നിൽ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. ശിവജിപുരം വാഴേലിപറമ്പിൽ അശ്വിനാണ് (23 ) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1.25ന് നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിൽ തട്ടി മറിയുകയായിരുന്നു. അശ്വിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് കൊയിലാണ്ടി കാട്ടിലപ്പീടികയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. വടകര കുര്യാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (19) എന്നിവരാണ് മരിച്ചത്. പുതിയാപ്പ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങിവരുമ്പോൾ പുലർച്ചെ നാലോടെയായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
അശ്വിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദീക്ഷിതിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിന്‍റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Car accidents in three places in the state on Christmas Day; Five dead, three injured


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !