ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ-ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഇത് മതത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽ നിന്ന് പെട്ടൊന്നൊരു മാറ്റമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തിലെടുക്കുന്നു
സ്‌കൂൾ സമയമാറ്റം വന്നാൽ മദ്രസ പഠനം പ്രതിസന്ധിയിലാകും. ഇതിൽ അനുകൂല നിലപാടാണ് സർക്കാരിന്റേത്. അത് സ്വാഗതാർഹമായ കാര്യമാണ്. സമുദായ സംഘടന എന്ന നിലയ്ക്ക് സമസ്തക്ക് ഇതിൽ എതിർപ്പില്ല. രാഷ്ട്രീയത്തിൽ സമസ്ത ഇടപെടാറില്ല.
ലീഗിനെ പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷമുണ്ട്. അങ്ങനെ എല്ലാവരും യോജിച്ച് പോകണം എന്നതാണ് സമസ്തയുടെ ആഗ്രഹം. ഉത്തരേന്ത്യയിൽ അങ്ങനെയൊക്കെ നടക്കുന്നുണ്ട്. ഇവിടെയും നടന്നാൽ സന്തോഷം മാത്രം. കേന്ദ്രത്തിൽ ഫാസിസം പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇതാവശ്യമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
Content Highlights: It is against Kerala culture that men and women are treated indiscriminately: Samasta
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !