മെസിയെ പൂട്ടുമോ... ശ്രമകരം... എന്നാൽ തന്ത്രം മെനഞ്ഞിട്ടുണ്ടന്ന് ക്രൊയേഷ്യൻ താരം..

0

ഫിഫ ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങളിലേക്ക് ആവേശം കടക്കുകയാണ്. കരുത്തരായ അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു സെമിയില്‍ ഫ്രാന്‍സും മൊറോക്കോയുമാണ് കൊമ്പുകോര്‍ക്കുന്നത്. ഇതില്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് അര്‍ജന്റീനയുടെ മത്സരത്തിലേക്കാണ്. ലയണല്‍ മെസിയെന്ന ഇതിഹാസത്തിന് കീഴില്‍ ഇറങ്ങുന്ന അര്‍ജന്റീനയുടെ വിശ്വകിരീട നേട്ടം കാത്തിരിക്കുന്നവര്‍ ഏറെയാണ്.


എന്നാല്‍ ക്രൊയേഷ്യയുടെ വമ്പന്‍ പോരാട്ടത്തെ മറികടന്ന് സെമിയിലേക്കെത്തുക അര്‍ജന്റീനക്ക് എളുപ്പമാവില്ല. ബ്രസീലിനെ തകര്‍ത്ത ക്രൊയേഷ്യയെ അര്‍ജന്റീന ഭയക്കുക തന്നെ ചെയ്യണം. മെസിയെ എങ്ങനെ തളക്കുന്നു എന്നതിനെ ആശ്രയിച്ചാവും ക്രൊയേഷ്യയുടെ വിജയ സാധ്യതയെന്ന് പറയാം. നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് സെമിയിലേക്കെത്തിയ അര്‍ജന്റീനക്കെതിരേ തങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ വ്യക്തമാക്കിയിരിക്കുകയാണ് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ബ്രൂണോ പെറ്റ്‌കോവിച്ച്.



'മെസിയെ പൂട്ടാന്‍ ഞങ്ങള്‍ക്ക് പ്രത്രേ്യക പദ്ധതികളില്ല. ഒരു താരത്തെ പൂട്ടുകയെന്നത് ഞങ്ങളുടെ രീതിയല്ല. ടീമിനെ ഒന്നാകെ തടഞ്ഞുനിര്‍ത്തുകയെന്നതാണ് രീതി. അര്‍ജന്റീന ടീമിനെയാകെ പിടിച്ചുകെട്ടാനുള്ള പദ്ധതിയാണുള്ളത്. മെസി മാത്രമല്ല അര്‍ജന്റീനയിലുള്ളത്. ഒന്നിലധികം സൂപ്പര്‍ താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. എങ്കിലും അര്‍ജന്റീന ടീമിനെ ഒന്നാകെ ഞങ്ങള്‍ തടുത്തുനിര്‍ത്തും-വാര്‍ത്താ സമ്മേളനത്തില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് പറഞ്ഞു.

നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയെ മത്സരത്തിന് മുമ്പ് വെല്ലുവിളിച്ചിരുന്നു. ലയണല്‍ മെസിയെയടക്കം പൂട്ടുമെന്ന് പറഞ്ഞിറങ്ങിയ ഹോളണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ മെസി വളരെ വൈകാരികമായാണ് പ്രതികരിച്ചത്. സാധാരണ കാണുന്ന ശാന്ത സ്വഭാവക്കാരനായ മെസിയില്‍ നിന്ന് വ്യത്യസ്തമായുള്ള മെസിയെയാണ് മത്സരശേഷം കണ്ടത്. ആക്രമണോത്സകത കാട്ടുന്ന മെസിയെ പൂട്ടുക ക്രൊയേഷ്യക്ക് വലിയ വെല്ലുവിളിയാണെന്ന് പറയാം.

എന്നാല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവം അര്‍ജന്റീനയുടെ നിരയിലുണ്ട്. മാര്‍ക്കോസ് അക്യുന, ഗോണ്‍സാലോ മൊണ്ടിയല്‍ എന്നിവര്‍ അര്‍ജന്റീനക്കൊപ്പം സെമിയിലുണ്ടാവില്ല. യെല്ലോക്കാര്‍ഡുകളെത്തുടര്‍ന്ന് രണ്ട് താരങ്ങളും സസ്‌പെന്‍ഷന്‍ നേരിടുകയാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിനിടെയിലെ മോശം പെരുമാറ്റം വിലയിരുത്തി മെസിക്കും അര്‍ജന്റീനക്കും പിഴശിക്ഷ ഫിഫ വിധിച്ചിട്ടുണ്ട്. കളത്തിലെ മോശം പെരുമാറ്റം, ഒഫീഷ്യല്‍സിനോട് കയര്‍ത്തു എന്നീ കാരണങ്ങളെല്ലാം കൊണ്ട് ആര്‍ട്ടിക്കിള്‍ 12 പ്രകാരമാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.


മെസിയെ തടഞ്ഞുനിര്‍ത്തുക എളുപ്പമല്ലെന്നുറപ്പ്. എന്നാല്‍ മെസിയിലേക്ക് പന്തെത്താതെ നോക്കുകയാവും ക്രൊയേഷ്യന്‍ തന്ത്രം. മധ്യനിരയില്‍ കളി മെനയുന്ന ലൂക്കാ മോഡ്രിച്ചിന്റെ കാലുകളില്‍ ടീം വളരെയധികം പ്രതീക്ഷവെക്കുന്നു. അളന്നുമുറിച്ച പാസുകളിലൂടെ കളി മെനയുന്ന ക്രൊയേഷ്യന്‍ തന്ത്രത്തെ അര്‍ജന്റീന എങ്ങനെ പൂട്ടുമെന്നത് കണ്ടറിയാം. പ്രധാന മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തിലാവുന്ന അര്‍ജന്റീനയെ ഇപ്പോള്‍ കാണാനാവുന്നില്ല. മെസിയടക്കം അവസരത്തിനൊത്ത് ഉയരുന്നുവെന്നതാണ് പ്രധാന കാര്യം.



ഷൂട്ടൗട്ടിലേക്ക് മത്സരമെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബ്രസീലടക്കം ഷൂട്ടൗട്ടിലാണ് ഇത്തവണ വീണത്. അതുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ വിജയത്തിലേക്കെത്താനുള്ള തന്ത്രം മെനയേണ്ടതായുണ്ട്. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമാണെന്നിരിക്കെ ഭാഗ്യം ആരെ തുണക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും സൂപ്പര്‍ പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
Content Highlights: Will Messi be locked up? Tough: But the Croatian star has a royal strategy
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !