തിരുവനന്തപുരം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാരായ കേരളം. മിഥുന്‍ വി ആണ് കേരളത്തെ നയിക്കുന്നത്. ഗോള്‍കീപ്പറാണ് മിഥുന്‍.
2017-18 സീസണില്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ അംഗമാണ് മിഥുന്‍. 16 പുതുമുഖങ്ങളാണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം നേടിയത്. ഡിസംബര്‍ 25 മുതലാണ് രണ്ടാം ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 26നാണ് കേരളത്തിന്റെ ആദ്യ മത്സരം.
രാജസ്ഥാന്‍ ആണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. ഡിസംബര്‍ 29ന് ബിഹാറിന് എതിരെയാണ് രണ്ടാമത്തെ മത്സരം. ജനുവരി ഒന്നിന് ആന്ധ്രാ പ്രദേശിനേയും ജനുവരി എട്ടിന് മിസോറാമിനേയും നേരിടും.
Content Highlights: Kerala Announces Santosh Trophy Team To Retain Title; Gemini will lead
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !