ഒരുക്കം പൂർണ്ണം, ജീലാനി സനദ് ദാന സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാവും

0


വളാഞ്ചേരി: മങ്കേരി ശൈഖ് ജീലാനി ഇസ്ലാമിക് അക്കാദമി സനദ് ദാന സമ്മേളനം ശനിയാഴ്ച ആരംഭിക്കും.വൈകിട്ട് മൂന്നു മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

4 മണിക്ക്  മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ എം പി സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടന നിർവഹിക്കും, പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.മമ്മൂട്ടി, ഹാഫിൽ അബ്ദു ശുക്കൂർ ജീലാനി, സൈതലവി മാസ്റ്റർ പൂക്കാട്ടിരി, ഐദ്രൂസ് മൂന്നാക്കൽ  തുടങ്ങിയവർ സംസാരിക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം  ഗൗസിയ സ്റ്റുഡൻസ് സെന്റർ ഒരുക്കുന്ന കലാസന്ധ്യ അരങ്ങേറും.

25 ഞായർ രാവിലെ 8.30 ന്  നടക്കുന്ന സുലൂക്ക് 90 ഡേയ്സ് ക്യാമ്പയിൻ സമാപനത്തിൽ പ്രമുഖ വാഗ്മി  ഡോ.സുലൈമാൻ മേൽപ്പത്തൂർ 
മുഖ്യപ്രഭാഷണം നടത്തും. മുസ്തഫ ബാഖവി പുറമണ്ണൂരിന്റെ അധ്യക്ഷതയിൽ യൂസുഫ് ഹുദവി ഏലംകുളം യോഗം ഉദ്ഘാടനം ചെയ്യും.

11 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽന്റെ ആദ്യ സെഷനിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.റഷീദ് അഹമ്മദ് മുഖ്യപ്രഭാഷണം  നടത്തും. ഇസ്മായിൽ മൂത്തേടം, ഡോ.ശരീഫ് ഹുദവി ആനക്കര, സുലൈമാൻ ഹുദവി അഞ്ചച്ചവിടി,തുടങ്ങിയവർ സംസാരിക്കും

രണ്ടുമണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിന്റെ രണ്ടാം സെഷൻ  നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം  ചെയ്യും. ഉസ്താദ് ശുഹൈബ് വാഫി മങ്കേരി, പി സുരേന്ദ്രൻ മാസ്റ്റർ, ബഷീർ രണ്ടത്താണി തുടങ്ങിയവർ സംസാരിക്കും.

വൈകിട്ട് 6 :30ന് നടക്കുന്ന സനദ് ദാന സമ്മേളനത്തിൽ ശൈഖ്.വി.എം. അബ്ദുറഹീം മുസ്‌ലിയാർ വളപുരം സനദ് ദാന പ്രഭാഷണം നടത്തും. ശൈഖ് എസ് എ മൗലവി കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ ഉസ്താദ് അബ്ദുള്ള മുസ്ലിയാർ കാരാപറമ്പ് യോഗം ഉദ്ഘാടനം ചെയ്യും. ശൈഖ്  സൗയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഇയ്യാട്, ശൈഖ്  ഹംസ മുസ് ലിയാർ മൂന്നാക്കൽ, ശൈഖ് അബ്ദു റസാഖ് സഖാഫി മംഗലാപുരം, ശൈഖ്.എസ്.എ മൗലവി കോട്ടപ്പുറം, സലിം കുരുവമ്പലം, എ.പി.സബാഹ്,ശൈഖ് ഫസ് ലുല്ല ഫൈസി വലിയോറ, ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട് തുടങ്ങിയവർ സംബന്ധിക്കും

പ്രകൃതിരമണീയമായ മങ്കേരിയിലെ ക്യാമ്പസിൽ വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ സമ്മേളനത്തിനായി ഒരുക്കിയിട്ടുള്ളത്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യത്തോടെ തയ്യാറാക്കിയ വിശാലമായ സമ്മേളന വേദിക്ക് പുറമേ, കുട്ടികളുടെ ഉല്ലാസത്തിനും, പ്രാർത്ഥന ഭക്ഷണം, പ്രാഥമിക കർത്തവ്യങ്ങൾ, താമസം തുടങ്ങിയവക്കും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്നും സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ഫസ് ലുല്ല ഫൈസി വലിയോറ,അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്,മുസ്തഫ ഹുദവി കോട്ടുമല,റഫീഖ് ഹുദവി കൊണ്ടോട്ടി, സെയ്തലവി മാസ്റ്റർ പൂക്കാട്ടിരി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: The preparations are complete and the Jilani Sanad Donation Conference will begin on Saturday
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !