മലപ്പുറം സഹോദയ ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കും.
സ്കൂൾ ചെയർമാൻ സി.കെ.എം മുഹമ്മദലി കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. അണ്ടർ 14,17 വിഭാഗങ്ങളിലായി 14 സ്കൂളുകളിൽ നിന്നും ഇരുപതിൽപരം ടീമുകൾ മാറ്റുരക്കും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മലപ്പുറം സഹോദയ ചീഫ് പാട്രൺ അബ്ദുൽ നാസർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുമെന്നും സ്കൂൾ അധികൃതർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ ക്യാമ്പസ് ഓഫീസർ വി.പി.സക്കീർ ഹുസൈൻ, അക്കാദമിക് കോഡിനേറ്റർമാരായ ധന്യ രഘു, സി.സനൂപ് ഉണ്ണികൃഷ്ണൻ, ദീപാമോഹനൻ, കായികാധ്യാപകൻ സി.ആസിഫ് അലി, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..
Content Highlights: Malappuram Sahodaya XI Football Tournament at Delhi International School..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !