ധാക്ക: 145 റണ്‍സ് മാത്രം വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ ഇന്ത്യ 74-7ലേക്കാണ് വീണത്. ചെറിയ വിജയ ലക്ഷ്യം പ്രതിരോധിക്കേണ്ടി വന്നിട്ടും വിജയ പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗ്ലാദേശിനായി. അതിന് സഹായിച്ചത് അഞ്ച് വിക്കറ്റ് പിഴുത മെഹ്ദി ഹസനും.
മെഹ്ദി ഹസന്റെ ഭീഷണിയേയും മറികടന്ന് അശ്വിനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. ജയത്തിന് പിന്നാലെ മെഹ്ദി ഹസന് ജഴ്‌സി സമ്മാനമായി നല്‍കുകയായിരുന്നു കോഹ്‌ലി.
കോഹ്‌ലി ഏകദിന ജഴ്‌സി സമ്മാനിക്കുന്ന ഫോട്ടോ മെഹ്ദി ഹസനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മഹാനായ ക്രിക്കറ്റ് താരത്തില്‍ നിന്ന് സ്‌പെഷ്യല്‍ സുവനീര്‍ എന്നാണ് മെഹ്ദി ഹസന്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
അശ്വിന്റേയും ശ്രേയസ് അയ്യരുടേയും എട്ടാം വിക്കറ്റിലെ 71 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയത്. ശ്രേയസ് അയ്യര്‍ 29 റണ്‍സും അശ്വിന്‍ 42 റണ്‍സും നേടി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mehdi Hasan who shook India, Kohli gifted the jersey


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !