തൃശ്ശൂര്‍: തിരുവില്വാമല എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമില്‍ കാര്‍ മറിഞ്ഞു.പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി.
ചെക്ക് ഡാമില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതാണ് അപകടകാരണം. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ് ജോണി.
ജോണി തിരുവില്വാമല ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡാമിന് മുകളിലൂടെ പുഴയ്ക്ക് അക്കരെ കടക്കുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. അതിനൊപ്പം ശക്തമായ ഒഴുക്കും അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്ന് വാഹനം തെന്നിമാറി പുഴയിലേക്ക് പതിക്കുകയായിരുന്നു.
ഉടന്‍ തന്നെ മീന്‍പിടിത്തക്കാര്‍ എത്തി ജോണിയെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് സമീപത്തുള്ള ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം തുറന്നുവിട്ടതാണ് ചെക്ക് ഡാമില്‍ വെള്ളം ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: A sudden strong current while crossing the check dam washed away the car
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !