ദോഹ: ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെന്ന പേരിനായി ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ഖാലിഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇതെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ക്രൊയേഷ്യ ലക്ഷ്യം വെക്കുന്നുണ്ടാവില്ല. ഖത്തര്‍ ലോകകപ്പില്‍ ഇത് രണ്ടാം വട്ടമാണ് ക്രൊയേഷ്യ-മൊറോക്കോ പോര് വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയെ മൊറോക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. കളിയില്‍ അഞ്ച് ഷോട്ട് മാത്രമാണ് ക്രൊയേഷ്യയില്‍ നിന്ന് വന്നത്. ക്രൊയേഷ്യയുടെ ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും കുറവ് ഷോട്ടുകള്‍ വന്ന മത്സരമായി ഇത് മാറി.
ക്രൊയേഷ്യയുടെ രണ്ടാമത്തെ തേര്‍ഡ് പ്ലേഓഫ്
ലോകകപ്പ് ചരിത്രത്തില്‍ ക്രൊയേഷ്യയുടെ രണ്ടാമത്തെ തേര്‍ഡ് പ്ലേഓഫ് മത്സരമാണ് ഇത്. ആദ്യത്തേത് 1998ലായിരുന്നു. അന്ന് നെതര്‍ലന്‍ഡ്‌സിനെ 2-1നാണ് ക്രൊയേഷ്യ വീഴ്ത്തിയത്. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന നേട്ടം സ്വന്തമാക്കിയ മൊറോക്കോയ്ക്ക് ക്രൊയേഷ്യക്കെതിരെ ജയിച്ചാല്‍ മറ്റൊരു ചരിത്ര നേട്ടം കൂടി തങ്ങളുടെ പേരിലേക്ക് ചേര്‍ക്കാം.
ആഫ്രിക്കന്‍ വമ്പന്മാരെ പിടിച്ചുകെട്ടാന്‍ ക്രൊയേഷ്യക്ക് സാധിച്ചിട്ടുണ്ടെന്നാണ് അവരുടെ കഴിഞ്ഞ കളികളിലെ മത്സര ഫലങ്ങളില്‍ നിന്ന് കാണാനാവുന്നത്. ലോകകപ്പില്‍ ആഫ്രിക്കന്‍ വമ്പന്മാര്‍ക്കെതിരെ ക്രൊയേഷ്യ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തി പോരാന്‍ മോഡ്രിച്ചിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 10 ലോകകപ്പ് മത്സരങ്ങളിലെ തേര്‍ഡ് പ്ലേഓഫ് മത്സരത്തിലും ജയിച്ചു കയറിയത് യൂറോപ്യന്‍ ടീമാണ് എന്നത് മൊറോക്കോയ്ക്ക് ഭീഷണിയാവുന്ന കണക്കാണ്.
Content Highlights:The third placers are known today; Morocco v Croatia to make history

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !