ഡെറാഡൂൺ : കൊറോണ ബാധിച്ച് അമ്മ മരിച്ചതിനെത്തുടർന്ന് ഭിക്ഷ യാചിച്ച് ജീവിച്ച 10 വയസ്സുകാരൻ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി . ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിലെ പണ്ടോളി ഗ്രാമവാസിയായ ഇമ്രാനയുടെ മകൻ ഷാസീബാണ് കോടികളുടെ സ്വത്തിന് ഉടമയായത് . ഭിക്ഷ യാചിച്ച് ജീവിക്കുകയായിരുന്ന കുട്ടിക്ക് മുത്തച്ഛനാണ് മരിക്കുന്നതിന് മുമ്പ് തന്റെ സ്വത്തിന്റെ പകുതി എഴുതി നൽകിയത്.
ഗ്രാമത്തിൽ ഒരു തറവാട് വീടും അഞ്ച് ബിഗാസ് സ്ഥലവുമാണ് മുത്തച്ഛൻ ഷാസീബിന് നൽകിയിരിക്കുന്നത് . ഷാസീബിന്റെ അമ്മ ഇമ്രാന, ഭർത്താവിന്റെ മരണശേഷം ഭർതൃമാതാവുമായുള്ള വഴക്കിനെ തുടർന്നാണ് 2019 ൽ ഷാസീബിനൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചത് . എന്നാൽ വീട്ടിൽ എത്തുന്നതിന് മുൻപ് തന്നെ ഇമ്രാന മരണപ്പെട്ടു . ഷാസീബിനെ പിന്നീട് കണ്ടെത്താനുമായില്ല . ജീവിക്കാനായി തെരുവുകളിൽ ഭിക്ഷ യാചിക്കുകയായിരുന്നു ഷാസീബ്.
മുത്തച്ഛൻ വിൽപത്രം എഴുതിയതു മുതൽ ബന്ധുക്കൾ കുട്ടിയെ തിരയുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഷാസീബിന്റെ മുത്തച്ഛൻ മുഹമ്മദ് യാക്കൂബ് മരിച്ചത്. അടുത്തിടെയാണ് മോബിൻ എന്ന അയൽ വാസി കാളിയാറിലെ തെരുവിൽ അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ടെത്തിയത് . കാര്യങ്ങൾ തിരക്കിയറിഞ്ഞ മോബീൻ ഷാസീബിന്റെ വീട്ടുകാരെ വിവരം
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 10-year-old boy became a millionaire overnight


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !