ദോഹ: ഞായറാഴ്ച ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിൽ ഇറങ്ങാനിരിക്കെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വെള്ളിയാഴ്ച നടന്ന ടീമിന്റെ പരിശീലനത്തിൽ മെസി ഇറങ്ങിയിരുന്നില്ല.
പിന്നാലെയാണ് ഇതിഹാസ താരത്തിന് പരിക്കാണെന്നു തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നത്. റിപ്പോർട്ട് പുറത്തു വന്നതോടെ ആരാധകരും ആശങ്കയിലാണ്.
ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിന് ശേഷം മെസിക്ക് പേശീവലിവ് അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. മത്സര ശേഷം പേശീവലിവ് അനുഭവപ്പെട്ടതു പോലെയാണ് മെസി ഡ്രസിങ് റൂമിലേക്ക് പോയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
കരിയറിലെ അവസാന ലോകകപ്പിൽ ഉജ്ജ്വല ഫോമിലാണ് മെസി കളിക്കുന്നത്. അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുമായി താരം ഫോമിന്റെ മൂർധന്യത്തിലാണ് കളിക്കുന്നത്. അർജന്റീനയുടെ ഫൈനലിലേക്കുള്ള വരവിന്റെ മുഴുവൻ മാർക്കും മെസിക്ക് അവകാശപ്പെട്ടതാണ്.
Content Highlights: Is Messi injured..? The actor did not come to practice..

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !