വിസ്ഡം യൂത്ത് സംസ്ഥാന സമിതി സമൂഹത്തിലെ വിവിധ പ്രൊഫഷണൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി കോൺഫറൻസ് "പ്രോഫേസ് 2.0 " ജനു.28 ന് ശനിയാഴ്ച വൈകിട്ട് 6 30ന് കുറ്റിപ്പുറം ഒലീവ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുമെന്ന് സംഘാടകർ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തിനകത്ത് നിന്നുംപുറത്ത്നിന്നുമായി 2000ത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .
നഴ്സറി വിദ്യാർത്ഥികൾക്കായി സ്വീറ്റ് ബഡ്സ്, പ്രൈമറി വിദ്യാർത്ഥികൾക്കായി ബട്ടർഫ്ലൈസ്, യൂ പി വിഭാഗം വിദ്യാർഥികൾക് ലിറ്റിൽ, വിങ്‌സ്, ഹൈസ്കൂൾ ടീനേജ് വിദ്യാർത്ഥികൾക്കായി ടീൻസ് സ്പെയ്സ് എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി വിവിധ വേദികളിൽ നടക്കും.
ശനിയാഴ്ച വൈകിട്ട് 6.30 നു വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മാധ്യമ സെമിനാറിൽഡോ. സരിൻ പി(യൂത്ത് കോൺഗ്രസ്),നിഷാദ് റാവുത്തർ(മീഡിയ വൺ )മുഹമ്മദ് അജ്മൽ സി,സൂഫിയാൻഅബ്ദുസ്സലാം,അഡ്വ.പി കെഹബീബുറഹ്മാൻ,മുജീബ് ഒട്ടുമ്മൽഎന്നിവർ വിഷയാവതരണം നടത്തും
രണ്ടാം ദിനമായ ജനുവരി 29 ഞായർ രാവിലെ 9 മണിക്ക് ആരംഭിക്കുന്നസമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരിക്കും . പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ,( വൈസ് പ്രസിഡന്റ് വിസ്റ്റം ഇസ്ലാമിക് ഓർഗനൈസേഷൻ) ഡോ മുഹമ്മദ് കുട്ടി കണ്ണിയൻ, ജംഷീർ സ്വലാഹി, കെ താജുദ്ധീൻ സ്വലാഹി ( പ്രസിഡന്റ് വിസ്‌ഡം യൂത്ത് കേരള ) ജംഷീർ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തും 'ലിബറലിസം ഒരു പോസ്റ്റ് മാർട്ടം ' സെഷന് ഡോ അബ്ദുല്ല ബാസിൽ സിപി നേതൃത്വം നൽകും ഡോ മുഹമ്മദ് മുബഷിർ ആദിൽ അബ്ദുൽ ഫത്താഹ് ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന ഇന്ററാക്ഷൻ സെഷനിൽ പ്രൊഫ ഹാരിസ് ബിനു സലീം ഫൈസൽ മൗലവി പുതുപ്പറമ്പ്,ടി കെ അഷ്റഫ്,സാദിഖ് മദീനി ഡോ ജൗഹർ മുനവ്വർടി കെ നിഷാദ് സലഫി, എന്നിവർ നേതൃത്വം കൊടുക്കും, വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സെയ്ത് പട്ടേൽ ( മുംബൈ ) മുഖ്യപ്രഭാഷണം നടത്തും ഹാരിസ് മദനി കായക്കൊടി സമാപന പ്രസംഗം നടത്തും
വേദി രണ്ടിൽ നഴ്സറി വിദ്യാർത്ഥികൾക്കായുള്ള സ്വീറ്റ് ബഡ്സിനു റസീൽ പി യു മുഹമ്മദലി നെടുവഞ്ചേരി എന്നിവർ നേതൃത്വം കൊടുക്കും പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള ' ബട്ടർഫ്ലൈസ്' ഹാരിസ് മദനി കായക്കൊടി ഉദ്ഘാടനം ചെയ്യും വി ടി അബ്ദുസ്സലാം അംജദ് മദനി എന്നിവർ നേതൃത്വം കൊടുക്കും. യുപി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള 'ലിറ്റിൽ വിങ്സ്' വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി ഷമീൽ മഞ്ചേരി ഉദ്ഘാടനം ചെയ്യും അസ് ഹർ ചാലിശ്ശേരി നേതൃത്വം നൽകും ടീനേജ് വിദ്യാർത്ഥികൾക്കായുള്ള ടീൻസ് സ്പെയ്സ് .. പ്രൊഫ ഹാരിസ് ബിനു സലീം ഉദ്ഘാടനം ചെയ്യും ഡോ അബ്ദുല്ല ബാ സിൽ സി പി മുഹമ്മദ് അജ്മൽ എന്നിവർ ക്ലാസുകൾ നയിക്കും.
വാർത്താ സമ്മേളനത്തിൽ
ഡോ അബ്ദുൽ മാലിക്ക് ,പി പി, അബ്ദുൽ ഗഫൂർ,ജുനൈദ് കുറ്റിപ്പുറം,അബ്ദുൽ ജലീൽ കുളമംഗളം
,അബ്ദുൽ ലത്തീഫ് വി
ശിഹാബ് മദനി കുറ്റിപ്പുറം എന്നിവർ പങ്കെടുത്തു
Content Highlights: Wisdom Youth State Committee "Prophase 2.0" will be held tomorrow at Kuttipuram.