പൊതു വിദ്യാലയങ്ങളിലെ മികച്ച ലൈബ്രറികൾക്ക് 'കെ.നാരായണൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് ' - 5000 രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്യും..

0

വളാഞ്ചേരി :
ജില്ലയിൽ അധ്യാപക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നിർണായക സ്ഥാനം വഹിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, മികച്ച അധ്യാപകനുമായിരുന്ന  കെ. നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്കായി ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( എ.കെ.എസ്.ടി.യു) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങളിലെ സ്കൂൾ ലൈബ്രറികൾക്ക് 'കെ.നാരായണൻ മാസ്റ്റർ എൻഡോവ്മെൻറ് ' നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഒരോ വർഷവും കുറ്റിപ്പുറം  ഉപജില്ലയിലെ  എൽ.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന  സ്കൂൾ ലൈബ്രറികൾക്ക്  5000 രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്യും. എഴുത്തുകാരനും അധ്യാപകനുമായ ഡോ. എം. ഡി. മനോജിൻെറ നേതൃത്വത്തിൽ അഡ്വ ദീപ നാരായണൻ, അഷറഫലി  കാളിയത്ത്, ബി.പി. ശ്രീജിത്ത്, സുരേഷ് പൂവാട്ടു മീത്തൽ എന്നിവരടങ്ങുന്ന  അഞ്ചംഗ സമിതിയാണ് മികച്ച ലൈബ്രറികൾ തെരഞ്ഞെടുക്കുക. സ്കൂളുകൾ സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ചും, വിദ്യാലയങ്ങൾ സന്ദർശിച്ചുമായിരിക്കും ഒരോ വർഷവും മികച്ച ലൈബ്രറികൾ കണ്ടെത്തുക. വായനയെ പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി  ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വിലയിരുത്തൽ കുറിപ്പ് തയ്യാറാക്കുന്ന     വിദ്യാർഥികൾക്ക് സഹപാഠി അറിവുത്സവത്തിൽ വെച്ച് ഉപഹാരങ്ങൾ നൽകും. സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുന്ന കുട്ടികൾക്ക്  വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയുമായി സഹകരിച്ച് വായനാ ക്യാമ്പ് സംഘടിപ്പിക്കും  വാർത്താ സമ്മേളനത്തിൽ അഡ്വ. കെ. ദീപ നാരായണൻ, അഷറഫലി കാളിയത്ത്, എം. ബാലൻ മാസ്റ്റർ, എ.കെ.എസ്.ടി.യു ഉപജില്ല   പ്രസിഡൻറ്  ബി.പി. ശ്രീജിത്ത്,  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  സുരേഷ് പൂവാട്ടു മീത്തൽ, എം.ഡി. മഹേഷ്   എന്നിവർ സംബന്ധിച്ചു.

Content Highlights: 'K.Narayanan Master Memorial Endowment' - books worth Rs.5000 will be distributed to the best libraries in public schools.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !