'ലഹരിക്കെതിരെ യുവത'... അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 30 മുതൽ ആതവനാട് മാട്ടുമ്മലിൽ...

0

'ലഹരിക്കെതിരെ യുവത'
എന്ന സന്ദേശവുമായി ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയും മാട്ടുമ്മൽ വിസ്മയ ക്ലബ്ബും ചേർന്നു നടത്തുന്ന നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30 ന് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടങ്ങും.
ഒറുവിൽ ഖാദർ ഹാജി സ്മാരക വിന്നേഴ്സ് ട്രോഫിക്കും അത്തിക്കാട്ടിൽ സൈനുദ്ദീൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും 
വേണ്ടിയുള്ള മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കും. ദിവസവും അണ്ടർ 20 മത്സരവും ഉണ്ടാകും.
30 ന് രാത്രി 8 മണിക്ക് വളാഞ്ചേരി എസ്ഐ എൻ. ആർ. സുജിത് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും.  ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ പൂളക്കോട്ട് ആധ്യക്ഷ്യം വഹിക്കും.
ഫുട്ബോൾ നിരീക്ഷകൻ ( കളിപറച്ചിലുകാരൻ ) സുബൈർ വാഴക്കാട് മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, ആതവനാട് പഞ്ചായത്ത്  പ്രസിഡന്റ് ടി. പി. സിനോബിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  കെ.ടി. ആസാദ്, ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി. ജാസർ, പഞ്ചായത്ത് അംഗങ്ങളായ  പി.ടി. ഫൗസിയ, നാസർ പുളിക്കൽ,  കെ.ടി. സുനീറ, റജീന റിഫായി എന്നിവരും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ പ്രമുഖരും സംബന്ധിക്കും. ടൂർണമെന്റിൽനിന്നു ലഭിക്കുന്ന വരുമാനം ലഹരി നിർമാർജനം, ജീവകാരുണ്യ പ്രവർത്തനം എന്നിവയ്ക്ക് ഉപയോഗപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു



വാർത്താ സമ്മേളനത്തിൽ
ഉസ്മാൻ പൂളക്കോട്ട് ( ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ)
സനിൽ തച്ചില്ലത്ത് ( കൺവീനർ)
ഷറഫുദ്ദീൻ മണ്ണേക്കര
നിഷാദ് മാട്ടുമ്മൽ
 കെ.വി. ദിനൂപ്. എന്നിവർ പങ്കെടുത്തു.
Content Highlights: 'Youth Against Drunkenness'... All Kerala Sevens Football Tournament from 30th January at Mattummal, Athavanad...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !