ന്യൂഡല്‍ഹി: മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ ഇറക്കി.
വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെയെല്ലാം വിമാനത്തില്‍ നിന്നും പുറത്തിറക്കി.
ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അടക്കം വിമാനത്തില്‍ പരിശോധന നടത്തി വരികയാണെന്ന് ജാം നഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ടില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Bomb threat to India-bound flight; Emergency landing in Gujarat


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !