വളാഞ്ചേരി:സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം ലഭിച്ച വെണ്ടല്ലൂർ സ്വദേശി യു.മുഹമ്മദ് സാലിമിന് വെണ്ടല്ലൂർ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകുന്നേരം 4 മണിക്ക് വളാഞ്ചേരി നിസാർ ഹോസ്പിറ്റൽ പരിസരത്ത് നിന്നും താളമേള വാദ്യങ്ങളുടെയും നിരവധി വാഹനങ്ങളുടേയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ വെണ്ടല്ലൂർ പ്രദേശത്തെ വലയം ചെയ്ത് വൈകുന്നേരം 6 മണിക്ക് വെണ്ടല്ലൂർ മഠത്തിൽ പടിയിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന അനുമോദന യോഗം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സബാഹ് ഉപഹാര സമർപ്പണം നടത്തും.ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം കമ്മിറ്റി ചെയർപേഴ്സൺ ഷഫീദ ബേബി, കൺവീനർ പി.വി.നൗഷാദ് നിയ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ബാവ മാസ്റ്റർ, കെ.രാമകൃഷ്ണൻ, വി.അഷ്റഫ് എന്നിവർ പങ്കെടുത്തു..
Content Highlights: Irimpiliyam Vendallur Nadu welcomes Santosh Trophy star tomorrow..

.jpeg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !