കോട്ടയം: സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷ്യബിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുപ്പത്തിമൂന്നുകാരിയായ രശ്മിയാണ് മരിച്ചത്. 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.
ഹോട്ടലില്‍ നിന്ന് മലപ്പുറം മന്തി കഴിച്ചവര്‍ക്കായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റത്. ഗുരുതരാവസ്ഥയിലായ രശ്മിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 17 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ്, കിംസ്, കാരിത്താസ് എന്നീ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടലിനെതിരെ നടപടിയെടുത്തത്.
Content Highlights: Woman dies of food poisoning in Kottayam
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !