ജെ.സി.ഐ. ഇരിമ്പിളിയം... മൂന്നാമത് സ്ഥാനാരോഹണം നാളെ നടക്കുമെന്ന് സംഘാടകർ..

0

വളാഞ്ചേരി:
യുവജനങ്ങളുടെ വ്യക്തിത്വ വികാസവും അതുവഴി സമൂഹത്തിന്റെ ഉന്നമനവും ലക്ഷ്യമാക്കി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ജൂനിയർ ചാമ്പർ ഓഫ് ഇന്റർനാഷണൽ (ജെ.സി.ഐ) ഇരിമ്പിളിയം ചാപ്റ്ററിൻ്റെ
മൂന്നാമത് സ്ഥാനാരോഹണം നാളെ ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് കൊടുമുടി വൈറ്റ് ലില്ലീസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നാളിതുവരെയും ഇരിമ്പിളിയത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന സംഘടനകളിൽ  ജെസിഐ  യുടെ സ്ഥാനം വളരെ വലുതാണെന്നും കഴിഞ്ഞ 2022കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസിനസ് ട്രെയിനിങ് പ്രോഗ്രാം, കുടുംബ സംഗമം, നിർധനരും നിരാലംബരുമായ  തെരെഞ്ഞെടുത്ത കുടുംബങ്ങൾക്കുള്ള  കെയർ  എന്ന നാമധേയത്തിലുള്ള മാസാന്ത റേഷൻ പദ്ധതി, വിവിധ ട്രെയിനിങ്- ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി സമൂഹത്തെ എല്ലാ വിഭാഗങ്ങളെയും അഡ്രസ്സ് ചെയ്യുന്ന രൂപത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിച്ചു.2023 വർഷത്തേക്ക്  പ്രസിഡന്റ്‌ ജെ.എഫ് .എം ദീപു അരിസ്റ്റോഴ്സ്, സെക്രട്ടറി മുഹമ്മദ് സുനൂൺ, ട്രഷറർ സാജിദ് മാസ്റ്റർ ഇരിമ്പിളിയം എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ്  മുഖ്യാതിഥിയായി പങ്കെടുക്കും. ജെ.സി.ഐ പ്രസിഡന്റ്  പ്രജിത്ത് വിശിഷ്ടാതിഥിയാകും. വൈസ് പ്രസിഡണ്ട്  അനൂപ്,  ജെ.സി.ഐ സോൺ ഓഫീസർമാർ, ഇരിമ്പിളിയം ജെ.സി.ഐ കുടുംബാംഗങ്ങൾ, സാമൂഹ്യ രാഷ്ട്രീയ വ്യാപാര മേഖലകളിലെ പ്രമുഖരും  പങ്കെടുക്കും. വളാഞ്ചേരിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ
ദീപു അരിസ്റ്റോഴ്സ് , ഫൈസൽ കസാറോ  , ഫൈസൽ ബാബു കെ.പി , ശ്രീജിത്ത് പി.എം എന്നിവർ സംബന്ധിച്ചു
Content Highlights: JCI Irimpiliyam... The organizers say that the third coronation will take place tomorrow.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !