കുടുംബ സംഗമം നടത്തി ഹറമൈൻ ചാരിറ്റബിൾ ട്രെസ്റ്റ്.
വളാഞ്ചേരി കുളമംഗലം ബാവപ്പടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റ എട്ടാം വാർഷികത്തിൻ്റ ഭാഗമായാണ് പുതുവത്സരദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്.. വളാഞ്ചേരി നഗരസഭയിലേയും പരിസര പ്രദേശങ്ങളിലേയും കാലങ്ങളായി രോഗശയ്യയിലായ രോഗികളെയും ഭിന്നശേഷിക്കാരായവരെയും അവരുടെ കുടുംബങ്ങളെയും പങ്കെടുപ്പിച്ചാണ് കൊളമംഗലം എ.എം.എൽ.പി സ്കൂളിൽ കുടുംബ സംഗമം നടത്തിയത്.ചടങ്ങിൽ ബൈപ്പാപ്പ മെഷീൻ്റെ സമർപ്പണം കെ.ടി.ജലീൽ എം.എൽ.എ നിർവ്വഹിച്ചു. കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്കായുള്ള ഹറമൈൻ സ്നേഹ സമ്മാനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വി.പി.സക്കരിയക്ക് നൽകി ഉദ്ഘാടനം ചെയ്തു.പറശ്ശേരി ഹസൈനാർ, വി.പി.എം. സാലിഹ്,സലാം വളാഞ്ചേരി, ഡോ.കെ.ടി. റിയാസ്, ടി.കെ.ആബിദലി, കെ.പി. യാസർ അറഫാത്ത്,പാലാറ സൈനുദ്ദീൻ, നൗഷാദ് നാലകത്ത്, കെ.പി. ശെരീഫ്, ശെരീഫ് ഹാജി, ജാഫർ.പി.ടി, അബ്ബാസ് .എം,
ജംഷീർ കൈനിക്കര, ഹസീം പെരുമണ്ണ, സ്വാലിഹ് വളാഞ്ചേരി, അനൂപ് മാവണ്ടിയൂർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രഗൽഭരും ജനപ്രതിനിധികളും സംബന്ധിച്ചു.വിദ്യാർത്ഥികളുടെയും ഭിന്നശേഷിക്കാരുടെയും മറ്റും കലാപ്രകടനങ്ങളും നടന്നു.
Content Highlights: Notably Valanchery "Haramein Charitable Trust" family reunion..

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !