വേനല്‍ച്ചൂടില്‍ സൂര്യാഘാതത്തിന് സാദ്ധ്യതയുള്ളതിനാല്‍ രാവിലെ 11മുതല്‍ 3വരെയുള്ള സമയം ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിര്‍ദ്ദേശം.
സൂര്യാതപം,സൂര്യാഘാതം,പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരം കൂടുതലായി വിയര്‍ത്ത് നിര്‍ജലീകരണം സംഭവിക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാം. പ്രായമായവര്‍,കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
Content Highlights: Prone to sunburn; Do not sunbathe between 11 am and 3 am
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !