സാംസങിന്റെ ഗാലക്‌സി എസ് 23 സ്മാർട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. ഗാലക്‌സി എസ്23, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 അൾട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഈ മോഡലിനുള്ളത്. ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. സാംസങ്.കോം വെബ്‌സൈറ്റിൽ ചുവപ്പ്, ഗ്രാഫൈറ്റ്, ലൈം, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോൺ ലഭിക്കും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ ആണ് എസ് 23 മോഡലുകൾക്ക് കരുത്തുപകരുന്നത്.
ഇന്ത്യയിൽ ഗാലക്‌സി എസ് 23 അൾട്രയുടെ എല്ലാ പതിപ്പുകൾക്കും 12 ജിബി റാം ആണുള്ളത്. 256 ജിബി സ്റ്റോറേജുമുള്ള ഗാലക്‌സി എസ്23 അൾട്രായുടെ ബേസ് മോഡലിന് 1,24,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് പതിപ്പിന് 13,4900 രൂപയും ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 15,4999 രൂപയും വിലവരും. ഇന്ത്യയ്ക്ക് പുറത്ത് ഗാലക്‌സി എസ്23 അൾട്രയുടെ 8 ജിബി റാം വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സാംസങ് ഗാലക്‌സി എസ്23+ ന്റെ എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 94,999 രൂപയും 512 ജിബി സ്റ്റോറേജ് പതിപ്പിന് 10,4,999 രൂപയും ആണ് വില. ഫാന്റം ബ്ലാക്ക്, ക്രീം നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.
ഗാലക്‌സി എസ് 23ക്കും എട്ട് ജിബി റാം ആണ്. 128 ജിബി സ്റ്റോറേജ് പതിപ്പിന് 74999 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 79999 രൂപയുമാണ്. ഫാന്റം ബ്ലാക്ക്, ക്രീം, പച്ച, ലാവന്റർ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.
Content Highlights: Samsung Galaxy S23 launched in India; Three versions, price known
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !