അനീഷ് ജി മേനോൻ, അനു സിതാര ജോണി ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ഫാമിലി എന്റെർനെർ "മോമോ ഇൻദുബൈ " വിജയകരമായി മുന്നോട്ട് പോവുകയാണ്. സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ സംവിധാനം ചെയ്തത് നവാഗത സംവിധായകനായ അമീൻ അസ്‌ലം ആണ്. സകരിയ, ആഷിഫ് കക്കോടി എഴുതിയ സിനിമ നിർമാണം ചെയ്തത് സകരിയ, ഹാരിസ് ദേശം, പിബി അനീഷ് , നഹ്‌ല അൽ ഫഹ്‌ദി എന്നിവരാണ്.
സിനിമയുടെ പ്രമോഷൻ്റെ ഭാഗമായാണ് വളാഞ്ചേരി പവിത്ര തീയേറ്ററിൽ സിനിമാ പ്രവർത്തകർ എത്തിയത്. സംവിധായകൻ അമീൻ അസ്‌ലം, നായകൻ അനീഷ് ജി മേനോൻ, മോമോ ആയി ശ്രദ്ധ നേടിയ ആത്രേയ് ബൈജുരാജ്, അമീൻ അഫ്സൽ, മുഹ്സിൻ, അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ശ്രീകുമാർ & പവിത്ര തിയ്യേറ്റർ മാനേജർ ഷാജി സംഘത്തെ സ്വീകരിച്ചു. പൂക്കാട്ടിരി HALP സ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത സിനിമ പ്രദർശനത്തിലായിരുന്നു സിനിമ പ്രവർത്തകർ പങ്കെടുത്തത്..
Content Highlights: "Momo in Dubai" movie team members reached Valancherry..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !