താമസ വിസക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ; താമസവിസയുള്ളവര്‍ക്ക് 3 മാസത്തേക്ക് കുടുംബത്തെയും കൂട്ടാം

0

യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 22,519 ഇന്ത്യന്‍ രൂപയാണ് വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ചിലവ് വരികയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തുക തിരികെ ലഭിക്കും.

വിസാ ചിലവിന് വരുന്ന തുക:
സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1,025 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 23,084)
റിക്വസ്റ്റ് ഫീസ്: 100 ദിര്‍ഹം (2,252 രൂപ)
ഇഷ്യൂ ഫീസ്: 300 ദിര്‍ഹം (6,756 രൂപ)
ഇ-സേവന ഫീസ്: 28 ദിര്‍ഹം (630 രൂപ)
ICP ഫീസ്: 22 ദിര്‍ഹം (495 രൂപ)
സ്മാര്‍ട്ട് സര്‍വീസ് ഫീസ്: 100 ദിര്‍ഹം (2,252 രൂപ)

ICP സ്മാര്‍ട്ട് സേവനങ്ങളുടെ വെബ്‌സൈറ്റ്, ICP മൊബൈല്‍ ആപ്പ്, ICP അധികാരപ്പെടുത്തിയ ടൈപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കാം. രണ്ട് മുതല്‍ അഞ്ച് ദിവസം വരെയാണ് സന്ദര്‍ശക വിസ അനുവദിച്ചുകിട്ടുന്നതിനുള്ള സമയം. മെയില്‍ വഴി ഇ-വിസ ലഭിക്കും. ജിഡിആര്‍എഫ്എ വെബ്‌സൈറ്റ് വഴി ബിസിനസ് പെര്‍മിറ്റ്, തൊഴില്‍ തേടാനുള്ള എന്‍ട്രി പെര്‍മിറ്റ്, ഗ്രീന്‍ വീസ നടപടികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, രോഗികളെ അനുഗമിക്കാനുള്ള പെര്‍മിറ്റ് എന്നിവയ്ക്ക് നേരിട്ട് അപേക്ഷ നല്‍കാവുന്നതാണ്.
Content Highlights: UAE granted visitor visa; Resident visa holders can join their family for 3 months
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !