4K റെസല്യൂഷനില്‍ ഐ‌പി‌എല്‍ ഫ്രീയായി ജിയോ സിനിമയില്‍ ആസ്വദിക്കാം

0

മുംബൈ:
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ‌പി‌എല്‍) 2023 ലൈവായി സംരക്ഷണം ചെയ്യുമെന്ന് ഉറപ്പിച്ച്‌ ജിയോ.ആദ്യ മത്സരം മാര്‍ച്ച്‌ 31 ന് നടക്കാനിരിക്കുകയാണ്.

റിലയന്‍സ് ജിയോ തങ്ങളുടെ ജിയോസിനിമ ആപ്പ് വഴിയാണ് ലൈവ് ചെയ്യുന്നത്. 4K റെസല്യൂഷനില്‍ മത്സരങ്ങള്‍ ഓണ്‍ലൈനില്‍ കാണാന്‍ കഴിയും. റിലയന്‍സ് ജിയോ ഉയര്‍ന്ന റസല്യൂഷനിലുള്ള കണ്ടന്റ് ഫ്രീയായാണ് നല്കുന്നത്.

ഇതുവരെ, ഇന്ത്യയില്‍ ഐപിഎല്‍ സ്ട്രീം ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്‌ഷന്‍ വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോയും എയര്‍ടെലും പോലുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ജിയോ സിനിമയില്‍ അംഗത്വത്തിന് അധിക ചെലവില്ലാതെ ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ഇത് ആളുകളെ അനുവദിക്കുന്നു.

ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. ഫിഫ വേള്‍ഡ് കപ്പ് 2022 മള്‍ട്ടികാം ഫീച്ചര്‍ കണ്ടിട്ടുള്ളവര്‍ക്ക് അറിയാം ജിയോസിനിമ ആളുകളെ ഒന്നിലധികം ക്യാമറ ആംഗിളുകള്‍ക്കിടയിലേക്ക് മാറാന്‍ അനുവദിക്കുമെന്ന്. ഐപിഎല്‍ മത്സരങ്ങളിലും ഇതുതന്നെയാകും സ്ഥിതി. ഫിഫ ലോകകപ്പ് ആദ്യ ദിവസം സ്ട്രീം ചെയ്തതിന് പിന്നാലെ ധാരാളം ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ രംഗത്തെത്തിയിരുന്നു.

ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎല്‍ മത്സരങ്ങള്‍ കാണാനാകും. ഇതില്‍ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഭോജ്പുരി എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇതിനുപുറമെ, ഭാഷ മാറ്റിയാല്‍ ആപ്പ് കമന്ററി മാറ്റുക മാത്രമല്ല, സ്ഥിതിവിവരക്കണക്കുകളിലും ഗ്രാഫിക്സിലും വരുന്ന മാറ്റങ്ങളും കാണാം.

നിലവില്‍ റിലയന്‍സ് ജിയോ ഏകദേശം 277 ഇന്ത്യന്‍ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 5ജി കണക്റ്റിവിറ്റി കാണിക്കുമ്ബോള്‍ കോള്‍ കട്ടാകുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 5ജി വളരെ വേഗത്തില്‍ ഡാറ്റ ചോര്‍ത്തുന്നുണ്ട്. 5ജി പ്ലാനുകള്‍ ടെലികോം കമ്ബനി ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
Content Highlights: IPL can be enjoyed on Jio Cinema for free
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !