കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശനിയാഴ്ച രാവിലെ ജിദ്ദയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച 24 കാരറ്റ് സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂരിത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശിയായ നവാഫിനെയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നാല് ക്യാപ്‌സുളുകളില്‍ നിന്ന് ലഭിച്ച 1,060 ഗ്രാം സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 999 ഗ്രാം (24 കാരറ്റ്) സ്വര്‍ണം ലഭിച്ചു.
കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത 90,000 രൂപയ്ക്ക് വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിന് ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നവാഫിന്റെ അറസ്റ്റും മറ്റ് തുടർ നടപടികളും സ്വീകരിക്കുന്നതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
Content Highlights: Gold hunt again in Karipur; 55 lakh gold seized
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !