പുത്തനത്താണി: ദേശീയപാത 66 പുത്തനത്താണി ചുങ്കം വളവിൽ ഓട്ടോ റിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.അപകടത്തിൽ, ഓട്ടോയിലുണ്ടായിരുന്ന വൈരങ്കോട് തെക്കൻ കുറ്റൂർ കളത്തുംപടിക്കൽ റിയാസ്, ഭാര്യ സൽമത്ത് എന്നിവർക്ക് പരുക്കേറ്റു.
റിയാസിന് കാൽമുട്ടിന്റെ എല്ലിന് പൊട്ടലുണ്ട്. ഭാര്യ സൽമത്തിന് നെറ്റിയ്ക്കും കാലിനും പരുക്കേറ്റു. ഇവർ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിക്കളത്താണി ഭാഗത്തു നിന്നും എത്തിയ ഓട്ടോ ചുങ്കം വളവിൽ വെച്ച് വളാഞ്ചേരി ഭാഗത്തേയ്ക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു വെട്ടിച്ചിറയിൽ നിന്നും വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. റിയാസും ഭാര്യയും വളാഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടിലേയ്ക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോവും വഴിയായിരുന്നു അപകടം.
Content Highlights: Auto rickshaw and tipper lorry collided on National Highway 66 Puthanathani, two injured.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !