ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സറ്റായ യുട്യൂബ് വേറിട്ടൊരു പരിഷ്‌കരണത്തിനൊരുങ്ങുന്നു. കൂടുതല്‍ ജനങ്ങള ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റ ഭാഗമായി ഇനി ഭാഷ പ്രശ്‌നങ്ങള്‍ ഇല്ലാതെ ഏതു വീഡിയോയും നമ്മുക്ക് ആസ്വദിക്കാം. ഇതിനായി ‘മള്‍ട്ടി ലാന്‍ഗ്വേജ് ഓഡിയോ | Multi language audio’ സംവിധാനമാണ് കമ്പനി പുതുതായി കാണ്ടുവന്നിരിക്കുന്നത്.
ഇതിലൂടെ ഭാഷ മനസിലാകാത്ത വിഡിയോകള്‍ ഇനി നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കേട്ട് ആസ്വദിക്കാന്‍ സാധിക്കും. യുട്യൂബ് അല്‍ഗോരിതം മാറ്റുന്നതിന്റ ഭാഗമായാണ് പുതിയ ഫീച്ചറുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ‘മള്‍ട്ടി ലാന്‍ഗ്വേജ് ഓഡിയോ’ സംവിധാനത്തിലുടെ വീഡിയോ സബ്‌ടെറ്റില്‍ മാറ്റുന്നത് പോല ഇനി ഓഡിയോയും മാറ്റാന്‍ സാധികും.
യുട്യൂബ് സെറ്റിങ്സില്‍ പോയി ക്ലിക്ക് ചയ്താല്‍ പുതുതായി ഓഡിയോ ട്രാക്ക് എന്ന ഓപ്ഷന്‍ ഉണ്ടാകും അത് പരിശോധിച്ചാല്‍ ഏതാക്ക ഭാഷകളില്‍ നമ്മള്‍ക്ക് വിഡിയോ കേള്‍ക്കാമന്ന് അറിയാന്‍ സാധിക്കും. കൊറോണ കാലത്ത് നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് യുട്യൂബ് പുതിയ ഫീച്ചര്‍ പരിഷ്‌കരിച്ചിരിക്കുന്നത്. യുട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതുവരെ നാല്‍പ്പതോളം ഭാഷകളില്‍ ഡബ് ചെയ്ത് 3,500 വിഡിയോകള്‍ അപ്ലോഡ് ചയ്തിട്ടുണ്ട്.
Content Highlights: Change audio to preferred language; YouTube with a radical reformation
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !