ഭക്ഷ്യ സുരക്ഷ മാനദണ്ഡമനുസരിച്ച് ഹോട്ടലുകളിലെയും റെസ്റ്ററന്‍്റുകളിലെയും തട്ടുകടകളിലെയും മറ്റ് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെയും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ വ്യാപക പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍്റെ തീരുമാനം.
ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. അതിനാല്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നത്.
രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം.ഡോക്ടറുടെ നിര്‍ദേശപ്രകാരം ശാരീരിക പരിശോധന,കാഴ്ചശക്തി പരിശോധന,ത്വക്ക് രോഗങ്ങള്‍,വൃണം,മുറിവ് എന്നിവയുണ്ടോയന്ന പരിശോധന,പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന,വാക്സിനെടുത്തിട്ടുണ്ടോ എന്ന പരിശോധനയൊക്കെ നടത്തണം.സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്‍്റെ കാലാവധി.
പരിശോധന കൂടാതെ ഹെല്‍ത്ത് കാര്‍ഡ് അനുവദിച്ചതിന് രണ്ട് ഡോക്ടര്‍മാരെ ആരോഗ്യ മന്ത്രി സസ്പെന്‍ഡ് ചെ യ്തിരുന്നു. ഈ സാഹചര്യത്തില്‍ അനുവദിച്ച കാര്‍ഡുകളുടെ ആധികാരികതയും വരും ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും പരിശോധിക്കും.
ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള തിക്കും തിരക്കും കാരണം സ്ഥാപന ഉടമകളുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് സമയപരിധി നീട്ടി നല്‍കിയിരുന്നു.ആ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മരണവും വ്യാപകമായ ഭക്ഷ്യവിഷബാധയും റിപ്പോര്‍്ട്ട് ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
Content Highlights: The deadline for getting a health card ends today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !