വളാഞ്ചേരി : ദേശീയപാത വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവിൽ സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സിമന്റുലോഡുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് നിയന്ത്രണം വിട്ട് പ്രധാന വളവിലെ മതിലിൽ ഇടിച്ച് മറിഞ്ഞത്. തുടർന്ന് കാബിനില്‍ കുടുങ്ങിയ ഡ്രൈവർ തമിഴ്നാട് ദിണ്ഡിഖൽ ചിന്നക്കാപട്ടി സ്വദേശി ശിവബാലനെ ഒരു മണിക്കൂറോളം നേരത്തെ ശ്രമഫലമായി മുന്‍ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വാരിയെല്ലിന് പൊട്ടലുൾപ്പെടെ സാരമായ പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പെരിന്തൽമണ്ണ മാലാപറമ്പ് എം.ഇ.എസിലേയ്ക്ക് മാറ്റുകയും ചെയ്തു.
Content Highlights: During the Vattapperi, the lorry was overwhelmed by the lorry.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !