കെ- സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ് ബസുകൾ വരുന്നു; അടുത്തമാസം മുതല്‍ സർവീസ്

0
കെ- സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ് ബസുകൾ വരുന്നു; അടുത്തമാസം മുതല്‍ സർവീസ് K-Swift's super fast buses are coming; Service from next month
കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ് ബസുകളുടെ സർവീസുകൾ അടുത്ത മാസത്തോടെ ആരംഭിക്കും. 131 സൂപ്പർ ഫാസ്റ്റ് ബസുകളാണ് വാങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം ബസുകൾ ബെംഗളൂരുവില്‍ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15-ാം തീയതിയോടുകൂടി ബാക്കി മുഴുവൻ ബസുകളും എത്തിച്ചേരും. ബസുകളുടെ ട്രയൽ റണ്ണും, രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഇവ ആദ്യം ഉപയോ​ഗിക്കുക.

ബഡ്ജറ്റ് ടൂറിസത്തിന് ശേഷം, മേയ് പകുതിയോട് കൂടി ബസുകൾ സർവീസുകൾ ആരംഭിക്കും. എന്നാൽ, ബസുകൾ ഏത് റൂട്ടിൽ ഉപയോ​ഗിക്കണം എന്നത് ഉൾപ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും ദീർഘദൂര സർവീസുകൾക്ക് ഉപയോ​ഗിക്കുക. അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബെംഗളൂരുവിലെ എസ് എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിർമാണം നിർവഹിച്ചിരിക്കുന്നത്

നേരത്തെയുണ്ടായിരുന്ന സൂപ്പർഫാസ്റ്റ് ബസുകളിൽ 52 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ് ബസുകളിൽ 55 സീറ്റുകൾ ഉണ്ടാകുമെന്നതാണ് പ്രത്യേകത. കൂടാതെ, എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും, യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡി​ഗ്രി ക്യാമറയും സജ്ജീകരീച്ചിട്ടുണ്ട്. ബസിന്റെ മുൻഭാ​ഗത്ത് ഡാഷ് ബോർഡിലും, പിറക് വശത്തും ആയാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ പുറത്തുനിൽക്കുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൺസ്മെന്റ് സംവിധാനവും പുതിയ ബസിന്റെ സവിശേഷതകളിൽപ്പെടും.

കൂടാതെ, ബിഎസ് 6 ശ്രേണിയിൽ ഉള്ള ഈ ബസുകളിൽ സുഖപ്രദമായ സീറ്റ്, എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോയിന്റുകൾ, സീറ്റുകളുടെ പിൻവശത്ത് പരസ്യം പതിയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ട്യൂബ് ലൈസ് ടയറുകളുമായെത്തുന്ന സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള i-alert സംവിധാനവുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
Content Highlights: K-Swift's super fast buses are coming; Service from next month
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !