സംസ്ഥാനത്ത് അടുത്ത മാസത്തോടെ വേനൽ ചൂട് കനക്കും. കഴിഞ്ഞ ദിവസം കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രിക്കും മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഇന്ത്യൻ കാലാവസ്ഥാവകുപ്പ് സ്ഥിതി വിവരം ശേഖരിക്കുന്ന സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ചൂട് ദീർഘകാല ശരാശരിയിൽ നിന്ന് കൂടിനിൽക്കുന്നത്.
വെള്ളിയാഴ്ച കോഴിക്കോട് 2.2 ഡിഗ്രിയും തിരുവനന്തപുരത്ത് 1.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ ഒരുഡിഗ്രിയും കൂടുതൽ താപനില രേഖപ്പെടുത്തി. എന്നാൽ വരും ദിവസങ്ങളിൽ ചൂടു കൂടുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Kerala is on fire, disaster management authority has issued an alert
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !