കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിന്റെ അടിയിൽപെട്ട് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികളാണ് മരിച്ചത്. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72) ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഡിവൈഡറിൽ തട്ടിയ ബൈക്ക് പിന്നാലെ വന്ന കെഎസ്ആർടിസി ബസിനു മുന്നിലേക്ക് വീണു. ബസ്സിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Kozhikode couple dies after being run over by KSRTC bus
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !