കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. IX385 എയർഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മണിക്കൂറുകളുടെ അനിശ്ചിതത്വത്തിന് ഒടുവിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
രാവിലെ 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസുകയായിരുന്നു എന്നാണ് സൂചന. ഹൈഡ്രോളിക് ഗിയറിന് തകരാറ് സംഭവിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തിരുവനന്തപുരം വിമാനത്താവളം അനുമതി നല്‍കുകയായിരുന്നു.
അടിയന്തര ലാന്‍ഡിങ്ങിനായി ഭാരം കുറയ്ക്കാന്‍ വിമാനത്തിലെ ഇന്ധനത്തിന്‌റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ പലതവണ വിമാനം വട്ടമിട്ട് പറന്നു. 12.15 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങ് സമയത്ത് ചെറിയ തോതില്‍ പുക ഉയര്‍ന്നെങ്കിലും വിമാനം വിജയകരമായി ഇറക്കാന്‍ സാധിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
Content Highlights: Kozhikode-Dammam Air India flight made an emergency landing at Thiruvananthapuram
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !