തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി സര്‍ക്കാര്‍. സാധ്യത പട്ടികയിലുള്ള എട്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താല്‍പര്യപത്രം നല്‍കാന്‍ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു.
ജൂണ്‍ 30ന് അനില്‍കാന്ത് ഒഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.
പൊലീസ് മേധാവി സ്ഥാനത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കും. പല കണക്കുകൂട്ടലുകളും മറികടന്നാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചത്. പൊലീസ് മേധാവിയാകുമ്ബോള്‍ ആറ് മാസം മാത്രം സര്‍വീസ് ബാക്കിയിട്ടുണ്ടായിരുന്ന അനില്‍കാന്തിന് രണ്ട് വര്‍ഷത്തേക്ക് സര്‍വ്വീസ് നീട്ടി നല്‍കുകയും ചെയ്തു.
എട്ട് പേരാണ് അനില്‍ കാന്തിന്‍റെ പിന്‍ഗാമിയാകാന്‍ പട്ടികയിലുള്ളത്. 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ഒന്നാമന്‍. സിആര്‍പിഎഫില്‍ ഡെപ്യൂട്ടേ ഷനുള്ള നിധിന്‍ അഗര്‍വാള്‍ മടങ്ങി വരാന്‍ സാധ്യത കുറവാണ്. പൊലീസ് ആസ്ഥാനത്ത എഡിജിപി പത്മകുമാറും, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബുമാണ് സാധ്യത സ്ഥാനത്തുള്ള മറ്റ് രണ്ട് പേര്‍.
Content Highlights: New police chief for Kerala; Govt started taking steps
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !