മഴക്കാലത്ത് റോഡിലൂടെ പോകുന്നവരുടെ ദേഹത്ത് ചെളി തെറിപ്പിക്കാതെ വാഹനം ഓടിക്കേണ്ടത് ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഈ മര്യാദ മറന്ന കാർ ഡ്രൈവർക്ക് സ്കൂട്ടർ യാത്രക്കാരൻ നൽകിയ 'പണി'യുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആലപ്പുഴയിലെ അരൂർ-തുറവൂർ പാതയിൽ, ചന്തിരൂർ ഭാഗത്ത് വെച്ചാണ് സംഭവം. റോഡിന്റെ ഒരു വശത്തുകൂടി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് ഓവർടേക്ക് ചെയ്ത് പോയ കാർ ചെളി വെള്ളം തെറിപ്പിച്ചു. ചെളിയിൽ കുളിച്ച സ്കൂട്ടർ യാത്രികൻ കാറിനെ പിന്തുടർന്ന് ഓവർടേക്ക് ചെയ്ത് മുന്നിൽ വട്ടംവെച്ചു.
കാർ നിർത്തിയ ശേഷം, സ്കൂട്ടർ യാത്രക്കാരൻ റോഡിലെ ചെളി വെള്ളം കൈകൊണ്ട് കോരിയെടുത്ത് കാറിൻ്റെ മുകളിലേക്ക് ഒഴിക്കുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് കാർ പിന്നോട്ടെടുത്ത് പോകുന്നതും ചുറ്റുമുള്ള ആളുകൾ ഈ സംഭവം കണ്ട് അമ്പരന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്കൂട്ടർ യാത്രക്കാരൻ്റെ ഈ 'പ്രതികാര'ത്തെ അനുകൂലിച്ചും അഭിനന്ദിച്ചും നിരവധിപ്പേർ കമൻ്റ് ചെയ്യുമ്പോൾ, ചെയ്തത് അൽപ്പം കടന്നുപോയെന്ന് വിമർശിക്കുന്നവരുമുണ്ട്.
ഈ വാർത്ത കേൾക്കാം
Video Source:
Content Summary: Scooter passenger 'pays' car driver for 'smearing' body with mud
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !