ഓപ്പറേഷൻ നുംഖോർ: വെട്ടിച്ചിറയിലെ ഷോറൂമിൽ നിന്ന് രണ്ട് ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ; ദുൽഖർ സൽമാനും അമിത് ചക്കാലക്കലിനും സമൻസ്

0

മലപ്പുറം:
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായി മലപ്പുറം വെട്ടിച്ചിറയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് രണ്ട് വാഹനങ്ങൾ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഡ്, കർണാടക രജിസ്ട്രേഷനിലുള്ള ടൊയോട്ട പ്രാഡോ, ലാൻഡ് ക്രൂയിസർ എന്നീ വാഹനങ്ങളാണ് പിടിച്ചെടുത്തത്.

ഫ്ലൈ വീൽസ് ഇന്ത്യ എന്ന ഷോറൂം ഉടമ ഹഷ്കറിന്റെ മൊഴി പ്രകാരം, ഇവ 20 വർഷം പഴക്കമുള്ള വാഹനങ്ങളാണ്. നിയമപരമായാണ് കച്ചവടം നടത്തുന്നതെന്നും രേഖകൾ ഹാജരാക്കിയാൽ വാഹനങ്ങൾ വിട്ടുനൽകാമെന്ന് കസ്റ്റംസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്.

ഈ ഓപ്പറേഷനിലൂടെ രാജ്യത്താകമാനം ഇതുവരെ 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മീഷണർ ടി. ടിജു അറിയിച്ചു. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതുൾപ്പെടെയുള്ള 200-ഓളം കാറുകൾ വ്യാജരേഖകൾ ഉപയോഗിച്ച് കേരളത്തിൽ എത്തിച്ചതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വാഹനങ്ങൾക്ക് ഇൻഷുറൻസോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ല.

വാഹനക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാൻ്റെ രണ്ട് വാഹനങ്ങളും അമിത് ചക്കാലക്കലിൻ്റെ രണ്ട് വാഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. നേരിട്ട് ഹാജരാകാൻ ദുൽഖർ സൽമാന് സമൻസ് നൽകിയിട്ടുണ്ട്. അതേസമയം, നടൻ പൃഥ്വിരാജിൻ്റെ വാഹനങ്ങൾ കള്ളക്കടത്ത് വഴി എത്തിയതല്ലെന്ന് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തി.

ഈ വാർത്ത കേൾക്കാം

Content Summary: Operation Numkhor: Two luxury vehicles seized from showroom in Vettichira

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !