![]() |
ഹരിത കേരളം ജില്ലാ മിഷൻ യോഗം ജോയിന്റ് ഡയറക്ടർ കാര്യലയത്തിലെ കോൺഫ്രൻസ് ഹാളിൽ ജില്ലാ കളക്ടർ വി ആർ വിനോദ് ഉദ്ഘാടനം ചെയ്യുന്നു. |
മലപ്പുറം| അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ഹരിത കേരളം ജില്ലാ മിഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.എസ്. ജി.ഡി ജോയിൻ്റ് ഡയറക്ടർ കാര്യാലയത്തിലെ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹരിത കേരളം മിഷൻ സംസ്ഥാന അസി. കോ - ഓഡിനേറ്റർമാരായ എബ്രഹാം കോശി, ടി.പി സുധാകരൻ, ജില്ലാ കോ-ഓഡിനേറ്റർ ഡോ. പി സീമ, തദ്ദേശ ഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത കേൾക്കാം
Content Summary: Legal action will be taken against those who do not chlorinate wells and ponds: District Collector
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !