ഡൽഹി: ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആശയവിനിമയം നടത്താനായി പുതിയ ട്രാൻസ്‌ലേഷൻ ഫീച്ചറുമായി വാട്‌സ്ആപ്പ്. ചാറ്റിൽ ലഭിക്കുന്ന സന്ദേശങ്ങൾ ഇനി മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്‌സ്ആപ്പിൽ തന്നെ ഇഷ്ടമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യാം. ഈ ഫീച്ചർ നിലവിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമല്ലെങ്കിലും, ഘട്ടം ഘട്ടമായി എല്ലാവരിലേക്കും എത്തുമെന്നാണ് സൂചന.
എങ്ങനെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്?
ഏത് സന്ദേശമാണോ വിവർത്തനം ചെയ്യേണ്ടത്, അതിനു മുകളിൽ ദീർഘനേരം ഹോൾഡ് ചെയ്താൽ ട്രാൻസ്‌ലേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകും. പിന്നീട് ഏത് ഭാഷയിലേക്കാണോ മാറ്റേണ്ടത് എന്ന് തിരഞ്ഞെടുക്കാം. ഈ ഫീച്ചർ ഉപയോഗിക്കാൻ ആവശ്യമായ ഭാഷകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് എന്നീ ആറ് ഭാഷകളിൽ വിവർത്തനം ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിൻ, ടർക്കിഷ്, കൊറിയൻ എന്നിവയുൾപ്പെടെ 19-ലധികം ഭാഷകളിൽ ഫീച്ചർ ലഭ്യമാണ്.
കൂടാതെ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുഴുവൻ ചാറ്റും ഓട്ടോമാറ്റിക് ആയി വിവർത്തനം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇത് ഗ്രൂപ്പ് ചാറ്റുകൾക്കും വിദേശരാജ്യങ്ങളിലെ സംഭാഷണങ്ങൾക്കും ഏറെ സഹായകമാകും. പുതിയ ഫീച്ചർ ആഗോളതലത്തിൽ എന്ന് ലഭ്യമാകുമെന്നതിനെക്കുറിച്ച് വാട്‌സ്ആപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !