ഈ വലിയ തട്ടിപ്പിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്കുള്ളതെന്ന് കസ്റ്റംസ് വ്യക്തമാക്കി. കുണ്ടന്നൂരിലെ 'ഫസ്റ്റ് ഓണർ' വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഇതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉടൻ തന്നെ ഇ.സി.ഐ.ആർ. (Enforcement Case Information Report) രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
നടൻ ദുൽഖർ സൽമാന് നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അദ്ദേഹത്തിൻ്റേതെന്ന് കരുതുന്ന രണ്ട് കാറുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. രഹസ്യസ്വഭാവത്തോടെയുള്ള അന്വേഷണത്തിന് ശേഷമാണ് സംസ്ഥാനവ്യാപകമായി കസ്റ്റംസ് ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. ഭൂട്ടാനീസ് ഭാഷയിൽ 'നുംഖോർ' എന്നാൽ 'കാർ' എന്നാണ് അർത്ഥം.
ഈ വാർത്ത കേൾക്കാം
Content Summary: Operation Numkhor; 38 vehicles seized so far
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !