ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം വാട്സ്ആപ്പ് ഉപഭോക്താക്കൾ ഉള്ളതിനാൽ, ഒന്നിലധികം ആപ്പുകളോ വെബ്സൈറ്റുകളോ സന്ദർശിക്കാതെ എളുപ്പത്തിൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഈ പുതിയ രീതിയിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് യു.ഐ.ഡി.എ.ഐ പോർട്ടലിലും ഡിജിലോക്കർ ആപ്പിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ആധാർ കാർഡിന്റെ പി.ഡി.എഫ് ഫോർമാറ്റ് ഇനി വാട്സ്ആപ്പ് വഴി സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാം.
എങ്ങനെയാണ് ഈ സേവനം ഉപയോഗിക്കുക?
വാട്സ്ആപ്പ് വഴി ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ താല്പര്യമുള്ളവർക്ക് ഒരു ഡിജിലോക്കർ അക്കൗണ്ട് നിർബന്ധമാണ്. താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഈ സേവനം ഉപയോഗിക്കാം:
- കോൺടാക്ട് നമ്പർ സേവ് ചെയ്യുക: നിങ്ങളുടെ സ്മാർട്ട്ഫോണിൽ മൈഗവ് ഹെൽപ്പ്‌ഡെസ്‌ക് നമ്പറായ +91-9013151515 സേവ് ചെയ്യുക.
- സന്ദേശം അയക്കുക: വാട്സ്ആപ് തുറന്ന് സേവ് ചെയ്ത നമ്പറിൽ 'ഹായ്' അല്ലെങ്കിൽ 'നമസ്തേ' പോലുള്ള ലളിത സന്ദേശം അയക്കുക.
- സേവനം തെരഞ്ഞെടുക്കുക: ചാറ്റ്ബോട്ട് മെനുവിൽ ലഭ്യമാകുന്ന 'ഡിജിലോക്കർ സർവീസ്' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- ഡിജിലോക്കർ അക്കൗണ്ട് സ്ഥിരീകരിക്കുക: ഉപഭോക്താവ് നിലവിൽ ഒരു ഡിജിലോക്കർ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ ആദ്യം ഡിജിലോക്കറിൽ ഒരു അക്കൗണ്ട് ആരംഭിക്കുക.
- ആധാർ നമ്പർ നൽകുക: തുടർനടപടികൾക്കായി നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
- ഒ.ടി.പി ഉപയോഗിച്ച് സ്ഥിരീകരിക്കുക: നിങ്ങളുടെ ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റ തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് സ്ഥിരീകരിക്കുക.
- ലഭ്യമായ രേഖകൾ പരിശോധിക്കുക: നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന രേഖകളുടെ ഒരു ലിസ്റ്റ് ചാറ്റ്ബോട്ട് വാട്സ്ആപ് വിൻഡോയിൽ പ്രദർശിപ്പിക്കും.
- ആധാർ തെരഞ്ഞെടുക്കുക: ലിസ്റ്റിൽ നിന്നും ഉപയോക്താവിന്റെ ആധാർ തെരഞ്ഞെടുക്കുക. തുടർന്ന് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന പി.ഡി.എഫ് ഫയൽ നേരിട്ട് നിങ്ങളുടെ വാട്സ്ആപ് ചാറ്റിൽ എത്തും. ശേഷം പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്യുക
സ്മാർട്ട്ഫോണും സജീവമായ വാട്സ്ആപ്പ് അക്കൗണ്ടുമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ സേവനം ഉപയോഗിക്കാം.
ഈ വാർത്ത കേൾക്കാം
Content Summary: Now you can download Aadhaar card through WhatsApp; Central government launches new service
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !