മലപ്പുറം എംപ്ലോയ്മെന്റ് എക്സേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 26ന് തൊഴില്‍ മേള നടക്കും. സെയില്‍സ്മാന്‍, സെയില്‍സ് ലേഡി, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റെസ്റ്റോറന്റ് ഇന്‍ ചാര്‍ജ്, ചില്ലര്‍ ആന്‍ഡ് ഫ്രീസര്‍ ടെക്നീഷ്യന്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, ഡ്രൈവര്‍, ഫിഷ് കട്ടര്‍ ആന്‍ഡ് ബുച്ചര്‍ തുടങ്ങിയ മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കുവൈറ്റ്, യു.എ.ഇ., ഒമാന്‍, സൗദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ബയോഡാറ്റയുടെ പകര്‍പ്പ്, എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് (നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം) എന്നിവയുമായി സെപ്റ്റംബര്‍ 26ന് രാവിലെ 10ന് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. ഫോണ്‍: 0483 2734904.
Content Summary: Employment Exchange Job Fair on the 26th
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !