'സത്യാനന്തര കാലത്തെ മാധ്യമങ്ങളും ജനാധിപത്യവും' എന്ന പേരിലാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിക്കുന്നത്. മജിലിസ് എജുക്കേഷണൽ കോംപ്ലക്സ് സെക്രട്ടറി സിപി ഹംസ ഉദ്ഘാടനം നിർവഹിക്കുന്ന സെമിനാറിൽ മാതൃഭൂമി ന്യൂസിലെ സീനിയർ എഡിറ്റർ അഭിലാഷ് മോഹൻ, മീഡിയവൺ ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ എന്നിവർ മുഖ്യാതിഥികൾ ആകും . മദ്രാസ് കലൈസ ലിംഗം യൂണിവേഴ്സിറ്റി പ്രൊഫസർ അമൽജിത്ത് എൻ കെ, ബാംഗ്ലൂർ റവ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ മുസ്തഫ മുബഷിർ, ഫറൂഖ് കോളേജ് ജേണലിസം വിഭാഗം മേധാവി അമീർ സൽമാൻ, കാലിക്കറ്റ് സർവകലാശാല ഗവേഷക വിദ്യാർഥി ഹബീബ് റഹ്മാൻ നാക്ക് പിയർ ടീം മെമ്പറും കോളേജ് അക്കാഡമിക് ബോഡി ചെയർമാനുമായ ഡോക്ടർ പി മുഹമ്മദലി എന്നിവരും സെമിനാറിൽ പങ്കെടുത്തു സംസാരിക്കും
സെമിനാറിന്റെ അവസാനദിവസം 'ഫാക്ട് ചെക്കിംഗ് ആൻഡ് ഫെയ്ക്ക് ഡിറ്റക്ഷൻ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി വർക്ക് ഷോപ്പും സംഘടിപ്പിക്കും. കേരളത്തിനകത്ത് നിന്നും പുറത്തുനിന്നുമായി 300 ഓളം വിദ്യാർത്ഥികൾ നാഷണൽ സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ മുഹമ്മദ്കുട്ടി, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി നൗഷാദ് . എൻ, നാഷണൽ സെമിനാർ കോഡിനേറ്റർ മാരായ അഭിലാഷ് കെ,സുനേഷ് പാറയിൽ, ശ്രീജിത്ത് കെ എന്നിവരും പങ്കെടുത്തു.
Content Highlights: Puramannur Majlis Arts and Science College Media and Communication Department three-day seminar to start tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !