വളാഞ്ചേരി:കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ സംഘടിപ്പിക്കുന്ന "Sights - 23" എക്സിബിഷനും, ഫുഡ് ഫെസ്റ്റും 2023 ഫെബ്രുവരി 14 ചൊവ്വ രാവിലെ 11 മുതൽ 3 മണി വരെ സ്കൂൾ ക്യാമ്പസിൽ നടക്കും. എക്സിബിഷൻ്റെ ഭാഗമായി ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനവും, കേരളത്തിൽ ആദ്യമായി 500 രൂപയുടെ നാണയം സ്വന്തമാക്കിയ ഇസ്മയിൽ വൈലത്തൂരിൻ്റെയും, പുരാവസ്തു ശേഖരം കലയാക്കി മാറ്റിയ അബൂബക്കർ ചെറാലയുടെയും ശേഖരങ്ങൾ പ്രദർശനത്തിലുണ്ടാകും. ഫുഡ് ഫെസ്റ്റിൽ വിദ്യാർത്ഥികൾ വീട്ടിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങളുടെ കലവറയും ഇതിനോടനുബന്ധിച്ച് തയ്യാറാക്കും. ഫുഡ് കോർണറിൽ രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവർക്കും വിഭവങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിച്ച് കഴിക്കാനും, പാർസൽ കൊണ്ടുപോകാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടി കാണാൻ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. എക്സിബിഷൻ ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിമും, ഫുഡ് കോർണർ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ കൗൺസിലർ ആബിദ മൻസൂറും നിർവ്വഹിക്കും. ഫുഡ് ഫെസ്റ്റിൽ നിന്ന് ലഭിക്കുന്ന തുക മുഴുവനായും നിർദ്ധരരായ രോഗികളുടെ ചികിത്സക്കായി നൽകാനാണ് ഉദ്ദേശിക്കുന്നത്. ഐ.സി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം, സമസ്ത മദ്റസയും ഉൾക്കൊള്ളിച്ച് 9 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ 2023-24 വർഷത്തെ മോണ്ടി സോറി മുതൽ 7th വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ മൗണ്ട് ഹിറ ഇൻ്റർനാഷണൽ സ്ക്കൂൾ പ്രിൻസിപ്പാൾ സൗമ്യ പ്രശാന്ത്, ഇസ്ലാമിക് വിഭാഗം മേധാവി മുജീബ് റഹ്മാൻ വാഫി, മോണ്ടിസോറി വിഭാഗം മേധാവി സിന്ധു.പി എന്നിവർ സംബന്ധിച്ചു.
Content Highlights:Mount Hira "Sights - 23" exhibition and food fest on February 14
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !