പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ ക്ലോസ് ചെയ്യുകയോ ചെയ്യുമെന്ന അറിയിപ്പുകള്‍ വ്യാജമാണെന്ന് എസ്‌ബിഐ.
എസ്‌ബിഐയുടെ യോനോ ആപ്പിലെ അക്കൗണ്ട് ഉടമകള്‍ക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്ബിഐയുടെ എന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണ്, പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഈ സന്ദേശങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ എസ്ബിഐ അയയ്ക്കുന്നില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) സ്ഥിരീകരിച്ചു.
ബാങ്കിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് വിവിധ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. എസ്‌ബിഐയുടെ യോനോ മൊബൈല്‍ ബാങ്കിംഗ് ആപ്പിന്റെ ഉപയോഗം സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്, ഇത് ഉപഭോക്താക്കളെ അവരുടെ വീട്ടില്‍ നിന്ന് തന്നെ അക്കൗണ്ടുകള്‍ തുറക്കാനും വിവിധ ബാങ്കിംഗ് ഇടപാടുകള്‍ നടത്താനും അനുവദിക്കുന്നു. അതേസമയം, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മൊബൈല്‍ നമ്ബറുകള്‍, ആധാര്‍ നമ്ബറുകള്‍, പാന്‍ കാര്‍ഡ് നമ്ബറുകള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നമ്ബറുകള്‍, ഒടിപികള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും പങ്കിടരുതെന്നും ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളെക്കുറിച്ചും വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എസ്ബിഐ മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സന്ദേശങ്ങളിലൂടെയോ ഇമെയിലുകളിലൂടെയോ അയയ്‌ക്കുന്ന ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും അജ്ഞാതരുടെ ഫോണ്‍ കോളുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ മറുപടിയായി വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്നും ബാങ്ക് ഉപഭോക്താക്കളോട് നിര്‍ദേശിച്ചു. ജാഗ്രത പുലര്‍ത്തുന്നതിലൂടെ, ഉപഭോക്താക്കള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സ്വയം പരിരക്ഷ തീര്‍ത്ത് അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും.
എസ്ബിഐയുടെ ഉപഭോക്താക്കള്‍ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി മാത്രം അക്കൗണ്ട് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുക. ഉപഭോക്താക്കള്‍ക്ക് സൈബര്‍ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണം. അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം. ബാങ്കുമായി ബന്ധപ്പെട്ട ഏതെങ്കിലും വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.
Content Highlights: SBI claims that notifications of account blocking for non-updated PAN number are fake
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !