ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം; ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം

0
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം; സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിർദേശവുമായി കേന്ദ്രം | Six years compulsory for first class admission; The center has again suggested to the states
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം. കേരളം അടക്കം പല സംസ്ഥാനങ്ങളും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും നിര്‍ദേശം നല്‍കിയത്.

എന്‍സിആര്‍ടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ മാത്രമാണ് കേരളത്തില്‍ ആറ് വയസ് നിര്‍ദേശം നടപ്പിലാക്കിയത്. എന്നാല്‍ സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും സിബിഎസ്ഇ സ്‌കൂളുകളിലും അഞ്ച് വയസില്‍ തന്നെ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ആറ് വയസ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. 2020ല്‍ നടപ്പാക്കിയ ദേശീയ വിദ്യഭ്യാസ നയത്തിലാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കിയത്.
Content Highlights: Six years compulsory for first class admission; The center has again suggested to the states
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !