വളാഞ്ചേരി : സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ വളാഞ്ചേരി ഒരുങ്ങി. കോട്ടക്കൽ മണ്ഡലം തല സ്വീകരണമാണ് ചൊവ്വാഴ്ച 2 മണിക്ക് വളാഞ്ചേരിയിൽ നൽകുന്നത്. കോഴിക്കോട് റോഡിലുള്ള വിശാലമായ ഗ്രൗണ്ടിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.
വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ നിന്ന് ജാഥയെ സ്വീകരിച്ചനയിക്കും.
സ്വീകരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ ബൂത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ച് ബോർഡുകളും പോസ്റ്ററുകളും
ചുമരെഴുത്തുകളും ഒരുക്കിയിട്ടുണ്ട്.
നാടൻ കലാരൂപങ്ങളും വാദ്യ മേളങ്ങളും മുത്തുകുടകളും ജാഥ സ്വീകരണത്തിന് കൊഴുപ്പേകും.
സ്വീകരണ കേന്ദ്രത്തിൽ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. എൻ എം മുജീബ് റഹ്മാൻ, ഡോ. അബ്ദുൽ വഹാബ് എന്നിവർ സംബന്ധിക്കും.
ജാഥാ സ്വീകരണം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായ വി പി സക്കറിയ, വി കെ രാജീവ്, കെ പി ശങ്കരൻ, കെ.എം.ഫിറോസ് ബാബു എന്നിവർ അറിയിച്ചു
Content Highlights: Valancherry will be a red sea tomorrow.. Preparations for CPI(M) People's Defense March are complete..
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !