തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തെ തുടർന്ന് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ടുപേരെയും സുരക്ഷിതമായി നിലത്തിറക്കി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് ഇരുവരെയും നിലത്തിറക്കിയത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വൈകീട്ട് നാലോടെയാണ് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. പറക്കലിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്‍റെ വിളക്കുകാലിൽ കുരുങ്ങുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇരുവരും പടുകൂറ്റൻ വിളക്കുകാലിൽ അള്ളിപ്പിടിച്ചിരുന്നു.
Video:
Content Highlights: Accident while paragliding; Two people were trapped in Hemas Lett


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !