അഴിമതി ആരോപണം നേരിട്ട് ഒളിവില്‍ കഴിയുന്ന ബിജെപി എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം

0
അഴിമതി ആരോപണം നേരിട്ട് ഒളിവില്‍ കഴിയുന്ന ബിജെപി എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം

കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം.

കര്‍ണാടക ഹൈക്കോടതിയാണ് വിരൂപാക്ഷപ്പയ്ക്ക് ജാമ്യം അനുവദിച്ചത്. കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയാണ് മാഡല്‍ വിരൂപാക്ഷപ്പ. മൈസൂര്‍ സാന്‍ഡല്‍ സോപ്സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്.

കേസില്‍ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി എംഎല്‍എ ഒളിവിലാണ്. ജാമ്യം ലഭിക്കാനായി അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍. കര്‍ണാടക സോപ്സ് കമ്ബനിയുടെ പരിസരത്ത് പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയുണ്ട്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ലോകായുക്ത ഉടന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. എംഎല്‍എയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും മകന്‍ വഴി കൈക്കൂലി നല്‍കണമെന്ന് പറഞ്ഞെന്നും കോണ്‍ട്രാക്റ്റര്‍‍ പരാതി നല്‍കിയിരുന്നു.

എംഎല്‍എ മദല്‍ വിരുപാക്ഷപ്പയുടെ മകനായ പ്രശാന്ത് മദലിന്റെ വീട്ടില്‍ നിന്നാണ് ലോകോയക്ത അഴിമതി വിരുദ്ധ സ്ക്വാഡ് പണം പിടിച്ചെടുത്തത്. ഇയാള്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. തുടര്‍ന്നാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ആറുകോടി രൂപയാണ് കണ്ടെടുത്തത്. കരാറുകാരില്‍ നിന്ന് പദ്ധതിയുടെ 40 ശതമാനം എംഎംഎല്‍മാര്‍ കൈക്കൂലിയായി വാങ്ങുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ മകന്‍ കൈയോടെ പിടിക്കപ്പെട്ടത്.

കെഎഎസ് ഓഫീസറായ പ്രശാന്ത്, ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. ഓഫിസില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കൈയോടെ പിടിയിലായത്. കരാറുകാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ലോകായുക്ത രഹസ്യ ഓപ്പറേഷന്‍ നടത്തിയത്. സോപ്പും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
Content Highlights: Anticipatory bail for BJP MLA who is absconding on corruption charges
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !