സുപ്രീംകോടതിയില്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

0
സുപ്രീംകോടതിയില്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ Central government opposes same-sex marriage in Supreme Court

സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

സ്വവര്‍ഗ വിവാഹം പാരമ്ബര്യത്തിനും സംസ്കാരത്തിനും വിരുദ്ധം. ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകില്ല. കേന്ദ്രം സമാനമായ നിലപാട് നേരത്തെയും വ്യക്തമാക്കിയിരുന്നു. ദില്ലി ഹൈക്കോടതിയില്‍ വന്ന ഒരു കൂട്ടം ഹര്‍ജികളില്‍ അന്നും കേന്ദ്രം സമാനമായ നിലപാടാണ് എടുത്തത്. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹര്‍ജി പരിഗണിക്കുന്നുണ്ട്. ആ ഹര്‍ജിയില്‍ കേന്ദ്രം സമാനമായ നിലപാട് അറിയിച്ചിരിക്കുന്നു എന്നാണ് അറിവ്.

ഭാര്യാ ഭര്‍‌തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകുന്ന ഒന്നല്ല ഇത്. മാത്രമല്ല ഇന്ത്യയിലെ നിലവിലെ പാരമ്ബര്യവുമായി, ഭാരതസംസ്കാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് കൊണ്ട് ഇതിന് നിയമപരമായി സാധ്യതയില്ല എന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Content Highlights: Central government opposes same-sex marriage in Supreme Court
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !