സൗദിയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

0

റിയാദ്
: സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. 
സന്ദര്‍ശന വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങവേ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. 

ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകന്‍ മുഹമ്മദ് റൈഹാന്‍, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റു. ഖൈറുന്നിസയുടെ ഭര്‍ത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

റിയാദില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ അല്‍ഖര്‍ജിന് സമീപം സഹന എന്ന സ്ഥലത്തു നിന്നാണ് ഇവര്‍ സന്ദര്‍ശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്‌റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അല്‍ഖര്‍ജ് എത്തുന്നതിന് 150 കിലോമീറ്റര്‍ അകലെവെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഖൈറുനിസ്സ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവര്‍ നാട്ടിലാണ്. 

വിസ പുതുക്കണമെങ്കില്‍ രാജ്യത്ത് പുറത്തുപോകണം എന്ന നിബന്ധന പാലിക്കാനാണ് ഇവര്‍ ദമ്മാം കോസ്‌വേ വഴി ബഹ്‌റൈനില്‍ പോയി മടങ്ങിയത്. 
Content Highlights: Malappuram natives' car overturned in Saudi Arabia; Woman dies, four injured
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !